the-kungfu-master

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായി എബ്രിഡ് ഷൈനിന്റെ 'ദ കങ്ഫു മാസ്റ്റർ' ട്രെയിലർ പുറത്തിറങ്ങി. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങളുടെ സംവിധായകൻ എബ്രിഡ് ഷൈൻ വീണ്ടും ഒരടിപൊളി ആക്ഷൻ ചിത്രവുമായി എത്തിയിരിക്കുകയാണ് "ദ കങ്ഫു മാസ്റ്റർ". ചിത്രത്തിന്റെ ട്രെയിലർ മലയാളികളുടെ സ്വന്തം ലാലേട്ടന്റെയും യൂത്ത് ഐക്കൺ നിവിൻ പോളിയുടെയും ഫേസ്ബുക്ക്പേജിലൂടെയാണ് റിലീസ് ചെയ്തത്. പ്രേഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആക്ഷൻ രംഗങ്ങളുമായി വന്ന ട്രെയിലർ ഒരു മുഴുനീള ആക്ഷൻ ചിത്രമാണ് വരാൻ പോകുന്നതെന്ന സൂചനയാണ് നൽകുന്നത്. നീത പിള്ളൈ, ജിജി സ്കറിയ, സനൂപ് ഡി. എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു.