വിദ്യാർത്ഥികളെ പഠിപ്പിക്കാൻ പല മാർഗങ്ങളും അദ്ധ്യാപകർ സ്വീകരിക്കാറുണ്ട്. കുട്ടികളെ പാഠങ്ങൾ വ്യക്തമായി മനസിലാക്കികുക എന്ന ഉദ്ദേശം വച്ചാണ് അദ്ധ്യാപകർ ഇത് ചെയ്യുക. എന്നാൽ കുട്ടികൾക്ക് പാഠങ്ങൾ പകർന്നു നൽകുന്ന കാര്യത്തിൽ മറ്റെല്ലാവരെയും കടത്തി വെട്ടിയിരിക്കുകയാണ് സ്‌പെയിനിലെ ഒരു സ്കൂളിൽ അദ്ധ്യാപികയായ വെറോണിക്ക ദുക്കെ. മനുഷ്യന്റെ ആന്തരികാവയവങ്ങളെ കുറിച്ച് തന്റെ കുട്ടികളെ പഠിപ്പിക്കാനാണ് മറ്റാരും ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു മാർഗം ഈ ടീച്ചർ സ്വീകരിച്ചത്.
ആന്തരികാവയവങ്ങളുടെയു മനുഷ്യന്റെ ആന്തരിക ഘടനയുടെ ചിത്രങ്ങളും പ്രിന്റ് ചെയ്ത ഒരു ബോഡി സ്യൂട്ട് ധരിച്ച് കുട്ടികൾക്ക് മുൻപിൽ പഠിപ്പിക്കാനെത്തുകയായിരുന്നു വെറോണിക്ക ദുക്കെ. ഒരിക്കൽ ഇന്റർനെറ്റിൽ പരതുമ്പോഴാണ് ഈ ബോഡി സ്യൂട്ടിന്റെ പരസ്യം 43 വയസുകാരിയായ വെറോണിക്ക ശ്രദ്ധിക്കുന്നത്. അപ്പോൾതന്നെ എന്തുകൊണ്ട് കുട്ടികളെ പഠിപ്പിക്കാനായി ഈ സ്യൂട്ട് ഉപയോഗിച്ചുകൂടാ എന്ന് കുട്ടികളെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന ഇവർ ചിന്തിച്ചത്. അധികം താമസിയാതെ തന്നെ ഈ സ്യൂട്ട് അദ്ധ്യാപിക വാങ്ങുകയും ചെയ്തു.
Muy orgulloso de este volcán de ideas que tengo la suerte de tener como mujer😊😊
Hoy ha explicado el cuerpo humano a sus alumnos de una manera muy original👍🏻
Y los niños flipando🤣🤣
Grande Verónica!!!👏🏻👏🏻😍😍 pic.twitter.com/hAwqyuujzs— Michael (@mikemoratinos) December 16, 2019
ഇതാദ്യമായല്ല വെറോണിക്ക ഇങ്ങനെയുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത്. മുൻപ് ചരിത്രം പഠിപ്പിക്കാനായി വിവിധ ചരിത്രവ്യക്തികളുടെ വേഷം ധരിച്ചും, ഗ്രാമർ പഠിപ്പിക്കാനായി അക്ഷങ്ങൾ മുകളിൽ ഘടിപ്പിച്ച കിരീടങ്ങളുമായും വെറോണിക്ക തന്റെ കുട്ടികൾക്ക് മുൻപിൽ എത്തിയിട്ടുണ്ട്. കുട്ടികളെ പഠിപ്പിക്കാൻ അറുബോറൻ രീതികളാണ് അദ്ധ്യാപകർ ഉപയോഗിക്കുന്നത് എന്ന ചീത്തപ്പേര് മാറ്റിയെടുക്കാനാണ് വെറോണിക്കയുടെ ശ്രമം. ഏതായാലും വെറോണിക്ക ബോഡി സ്യൂട്ട് ധരിച്ച് കുട്ടികളെ പഠിപ്പിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.