rima-kallinkal

തിരുവനന്തപുരം: നടി റിമാ കല്ലിങ്കലിനെതിരെ വീണ്ടും വിമർശനവുമായി യുവമോർച്ചാ നേതാവ് സന്ദീപ് ജി വാര്യർ രംഗത്തെത്തി. ‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ചത്. കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്നും സന്ദീപ് വാര്യർ പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്രിന്റെ പൂർണരൂപം

റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?

കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം.

തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിര "ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് "എന്ന പേരില്‍ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു നേരെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയുമായി നടി റിമ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ‘ആരെടാ നാറി നീ’ എന്ന ചിത്രത്തിനൊപ്പം ‘മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നമുക്ക് നിറുത്താം’ എന്ന കുറിപ്പാണ് റിമ പങ്കുവച്ചത്. റിമ ഫേസ്ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെയാണ് മറുപടിയുമായി സന്ദീപ് വാര്യരും രംഗത്തെത്തിയത്.