മംഗളൂരു : മംഗളുരുവിൽ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെയുണ്ടായ വെടിനപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് കർണാടക മുഖ്യമന്ത്രി ബി.എസ്..യെദിയൂരപ്പ.. കൊല്ലപ്പെട്ടവർക്ക് പ്രതിഷേധങ്ങളുടെ ഭാഗമായുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കില്ലെന്ന് തെളിഞ്ഞാൽ മാത്രമേ നഷ്ടപരിഹാരം നൽകാനാവൂ എന്നാണ് യെദിയൂരപ്പ ഇപ്പോൾ പറയുന്നത്..
പ്രതിഷേധങ്ങൾക്കിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നത്.. അക്രമസംഭവങ്ങളിൽ കർണാടക സർക്കാർ സി.ഐ.ഡി, മജിസ്റ്റീരിയൽ അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നൗഷിൻ, ജലീൻ എന്നിവരാണ് വ്യാഴാഴ്ച നടന്ന പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടത്. ഇരുവരും പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് സാക്ഷി മൊഴി.