bjp-

ചണ്ഡിഗഡ് : പൗരത്വനിയമഭേദഗതിയെയും പൗരത്വ രജിസ്‌റ്ററിനെയും എതിര്‍ക്കുന്നവരെ ഒരു മണിക്കൂറിനുള്ളിൽ തുടച്ചുനീക്കുമെന്ന് തുടച്ചുനീക്കുമെന്ന് ബി.ജെ..പി എം.എൽ.എ. ഹരിയാണയിലെ കൈതാൽ എം.എൽ.എ രാംഗുർജാറാണ് വിവാദപരാമർശവുമായി രംഗത്തെത്തിയത്. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം..എൽ.എ.

ഇന്ന് രാജ്യം ഭരിക്കുന്നത് ജവഹർലാൽ നെഹ്‌റുവോ ഗാന്ധിയോ അല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. അവരുടെ ഭാഗത്ത് നിന്ന് ഒരു സൂചന ലഭിച്ചാൽ ഇത്തരക്കാരെ ഒരു മണിക്കൂറിനുള്ളിൽ തുടച്ചുനീക്കുമെന്ന് എം.എൽ.എ പറഞ്ഞു.

മൻമോഹൻ സിംഗിന്റെയോ, ജവഹർലാൽ നെഹ്‌റുവിന്റെയോ ഗാന്ധിയുടെയോ ഇന്ത്യയല്ല, മോദിജിയുടെയും അമിത് ഷായുടെയും ഇന്ത്യയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ നിയമഭേദഗതിയിൽ വളരെ കുറച്ചുപേർക്ക് മാത്രമാണ് എതിർപ്പുള്ളത്. കൂടുതൽ പേരും അനുകൂലിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.