modi

ലക്‌നൗ : പൗരത്വ ഭേദഗതിനിയമത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. യു.പിയിലേത് മികച്ച ഭരണമാണെന്നും യോഗി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. ഫിറോസാബാദിൽ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ വയറിന് വെടിയേറ്റ് ചികിത്സലായിരുന്ന മുഖീം എന്ന ഇരുപതുകാരനാണ് ഒടുവിൽ മരിച്ചത്.