ayodhya-

ന്യൂഡൽഹി: അയോദ്ധ്യ നഗരത്തിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുള്ളത്. അയോദ്ധ്യയിലെ വിവിധയിടങ്ങളിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

സോഷ്യൽമീഡിയയായ ടെലഗ്രാമിലൂടെയാണ് മസൂദ് അസർ ആക്രമണ സന്ദേശം നല്‍കിയത്. ഇന്ത്യൻ മണ്ണിൽ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. കഴിഞ്ഞ മാസം നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ഏഴോളം ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ,​ അയോദ്ധ്യ എന്നിവിടങ്ങളിൽ ഭീകരർ എത്തിയിട്ടുണ്ടെന്നുമാണ് നിഗമനം.ഇവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബു ഹംസ, മുഹമ്മദ് യാക്കൂബ്, നിസാര്‍ അഹമദ്, മുഹമ്മദ് ഷഹ്ബാസ്, മുഹമ്മദ് ഖ്വാമി ചൗധരി എന്നിവരാണ് ഇന്ത്യയിലെത്തിയത്. എന്നാൽ ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ കൈയിൽ വലിയ

ആയുധശേഖരമുണ്ടെന്നും പറയുന്നു.