ലക്‌നൗ: ആർട്ടിക്കൾ 370, രാമക്ഷേത്രം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും പൗരത്വ നിയമം നടപ്പാക്കുകയും ചെയ്തതിലൂടെ 130 കോടി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ലക്‌നൗവിൽ അടൽ ബിഹാരി മെഡിക്കൽ സർകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, രാമക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമാധാനപരമായാണ് പരിഹരിച്ചത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിലെ പ്രശ്നങ്ങളും പരിഹരിച്ചു. ഇത്തരം വെല്ലുവിളികൾക്ക് 130 കോടി ഇന്ത്യക്കാർ ആത്മവിശ്വാസത്തോടെയാണ് പരിഹാരം കണ്ടെത്തിയത്' മോദി പറഞ്ഞു. സുരക്ഷിതമായ അന്തരീക്ഷം നമ്മുടെ അവകാശമാണ്, എന്നാൽ പൊലീസിന്റെ പ്രവർത്തനത്തെ മാനിക്കുന്നത് നമ്മുടെ കടമായണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശിൽ അക്രമസംഭവങ്ങളെ പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തു.