kalki-

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ബോളിവുഡ് നടി കൽക്കി കൊച്‌ലിൻ. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലും കൽക്കി തിളങ്ങി. സാന്നിധ്യമായിരുന്നു കൽക്കി. എന്നാൽ നിർമാതാവിനോട് ഡേറ്റിങ്ങിന് താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ ഏഴെട്ട് മാസം ഒരു ചിത്രം പോലുമില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൽക്കി പറഞ്ഞു.

ആദ്യ ചിത്രം ദേവ് ഡി പുറത്തിറങ്ങിയ ശേഷം ഓരോ റിപ്പോർട്ടുകളും ആകാംക്ഷയോടെയാണ് വീക്ഷിച്ചിരുന്നത്. ഏറെ വിവാദങ്ങൾ ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ് ദേവ് ഡി. ചിത്രം പുറത്തിറങ്ങിയ ശേഷം ഒരു മാധ്യമം തന്നെ റഷ്യയിൽ നിന്നുള്ള വേശ്യ എന്നാണ് വിശേഷിപ്പിച്ചതെന്ന് കൽക്കി തുറന്നു പറഞ്ഞു. ബോളിവുഡിൽ അഭിനയിക്കാൻ റഷ്യൻ വേശ്യകളെ കൊണ്ടുവരുന്നുവെന്നായിരുന്നു വാർത്ത. തന്റെ സ്വദേശം എവിടെയാണെന്ന് പോലും അറിയാതെയാണ് ഇന്ത്യൻ മാധ്യമങ്ങൾ പോലും ഓരോന്ന് എഴുതിയത്.

ഇത്തരം വാർത്തകൾ തന്നെ ആദ്യകാലത്ത് അസ്വസ്ഥയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ തൊലിക്കട്ടി കൂടിയെന്നും കൽക്കി പറയുന്നു. ഒരു ഓഡിഷന് ചെന്നപ്പോൾ നിർമാതാവ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു, താത്പര്യമില്ലെന്ന് അറിയിച്ചപ്പോൾ ആ സിനിമയിൽ അവസരം നിഷേധിച്ചെന്നും കൽക്കി പറയുന്നു. ഇത്തരം താൽപര്യങ്ങൾക്ക് വഴങ്ങാൻ കൂട്ടാക്കാത്തതുകൊണ്ട് വിജയ ചിത്രങ്ങളുടെ ഭാഗമായിട്ട് പോലും തനിക്ക് ഏഴെട്ട് മാസത്തോളം ജോലിയില്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്നും കൽക്കി പറയുന്നു.

പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളനിയിലാണ് കൽക്കി ജനിച്ചത്. ഫ്രാൻസ് സ്വദേശികളാണ് കൽക്കിയുടെ മാതാപിതാക്കൾ.

തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് കൽക്കിയും കാമുകൻ ഗയ് ഹെർഷ്‌ബെർഗും. വിവാഹത്തിന് മുൻപ് ഗർഭിണിയായതിൽ താരത്തിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.