ശ്രീനഗർ: ജമ്മു കാശ്മീരിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് മരിച്ചതെന്നാണു പ്രാഥമിക റിപ്പോർട്ട്. ജമ്മു കാശ്മീർ നിയന്ത്രണ രേഖയിലെ രാംപൂരിലാണു വെടിവയ്പുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച രാവിലെ ഉറിയിലെ ഹാജിപീറിൽ പാക്കിസ്ഥാന് സൈന്യം വെടിവയ്പ് നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പ്രദേശവാസികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു.