arun

ഡൽഹി: ദേശിയ ജനസംഖ്യ കണക്കെടുപ്പിനെതിരായി (എൻ.പി.ആർ) എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് രംഗത്തെത്തി. എൻ.പി.ആർ പൗരന്മാരുടെ ഒരു ഡാറ്റബേസ് ആയാണ് പ്രവർത്തിക്കുന്നത്. എൻ.പി.ആറിനായി വീട്ടിൽ വരുന്ന ഉദ്യോഗസ്‌ഥർക്ക്‌ തെറ്റായ വിവരങ്ങൾ നൽകി എതിർക്കണമെന്നും അരുന്ധതി റോയ് പറഞ്ഞു. ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഉദ്യോഗസ്ഥർ നിങ്ങളുടെ വീടുകൾ സന്ദർശിച്ചു പേര് ചോദിക്കും. അപ്പോൾ തെറ്റായ പേര് നൽകുക. കുപ്രസിദ്ധ കുറ്റവാളികളായ രംഗ-ബില്ല എന്നോ, കുഫ് ങു കട്ട എന്നോ പറയുക. വിലാസം ചോദിക്കുമ്പോൾ പ്രധാന മന്ത്രിയുടെ വസതിയുടെ വിലാസമായ റേസ് കോസ് 7 നൽകുക.ഉദ്യോഗസ്ഥർ നമ്മുടെ ഫോൺ നമ്പറുകൾ എടുക്കും, ആധാർ കാർഡും, ഡ്രൈവിംഗ് ലൈസെൻസും ആവശ്യപ്പെടും. എൻ.പി.ആർ ആണ് എൻ.ആർ.സി നടപ്പാക്കാനായി ഉപയോഗിക്കുന്നത്. ഇതിനെ അട്ടിമറിക്കുവാൻ കൃത്യമായ പദ്ധതി വേണം. നമ്മളാരും വെടിയുണ്ടയും ലാത്തിയും നേരിടാൻ ജനിച്ചവരല്ല എന്നും അവർ പറഞ്ഞു.

ഡൽഹിയിൽ നടന്ന റാലിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി എൻ.ആർ.സി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും, രാജ്യത്ത് തടങ്കൽ പാളയങ്ങളില്ല എന്നും പറഞ്ഞിരുന്നു. തെന്റെ പക്കൽ മാദ്ധ്യമങ്ങൾ ഉള്ളതിനാൽ പിടിക്കപ്പെടുമെന്നു അറിഞ്ഞു കൊണ്ട് മോദി നുണ പറയുകയാണെന്നും അരുന്ധതി റോയ് വ്യക്തമാക്കി.