solar-eclipse

ഗ്രഹങ്ങളുടെ ബലാബലമനുസരിച്ചാണ് രാജയോഗങ്ങൾ തീർച്ചപ്പെടുത്തുന്നത്. രണ്ടോ മൂന്നോ ഗ്രഹങ്ങൾക്ക് ദിക്ക് ബലമുള്ളപ്പോള്‍ ജനിക്കുന്നവർ ക്ഷത്രിയ വംശത്തിൽ പിറന്നവനായിരുന്നാൽ ജയശീലനായ രാജാവായി ഭവിക്കുമെന്ന് പറയപ്പെടുന്നു. ഇന്ന് വലയ സൂര്യഗ്രഹണമാണ്. നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം. ഈ ഗ്രഹണം നക്ഷത്രക്കാരെ ദോഷകരമായും ഗുണകരമായും ബാധിക്കും.

സൂര്യൻ ഏത് രാശിയിൽ സഞ്ചരിക്കുമ്പോഴാണോ സൂര്യഗ്രഹണം ഉണ്ടാകുന്നത് അതിനെ ആസ്പദമാക്കി 12 രാശിക്കാർക്കും ഗ്രഹണഫലങ്ങൾ ഉണ്ട്. ഗ്രഹണം വ്യത്യസ്തമായ ഗുണദോഷ ഫലങ്ങളെ ഓരോ കൂറുകാർക്കും നൽകുന്നു. മേടം മുതൽ മിഥുനം വരെ 12 രാശിക്കാർക്കും ഈ സൂര്യഗ്രഹണത്തിന്റെ ഫലങ്ങൾ ഉണ്ടാകും.

1-മേടക്കൂറ് (അശ്വതി,​ ഭരണി,​ കാർത്തിക ആദ്യത്തെ കാൽഭാഗം)​ സൂര്യഗ്രഹണ സമയത്ത് അനുകൂലമായ ചിലമാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾക്ക് പുരോഗമനപരമായ മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും സാദ്ധ്യതമാകുന്നതിന് സാദ്ധ്യത. വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റം.

2-ഇടവക്കൂറ് (കാർത്തികയുടെ അവസാന മുക്കാൽ ഭാഗം,​ രോഹിണി,​ മകയിരത്തിന്റെ ആദ്യ പകുതി)​ പൊതുവെ ദോഷകരമായിട്ട് ബാധിച്ചേക്കാവുന്ന അവസ്ഥയാണ് ഇടവക്കൂറുകാർക്ക്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സൂര്യഗ്രഹണ സമയത്ത് ആലോചനക്കുറവും അശ്രദ്ധയും ഉണ്ടാവും. ശിരസിനെ ബാധിക്കുന്ന തരത്തിലുള്ള രോഗങ്ങൾ,​ കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്ന സാഹചര്യങ്ങൾ. ബന്ധങ്ങൾ വഷളാവാൻ സാദ്ധ്യത. ഗ്രഹണ സംബന്ധമായി മാനസികമായ മൗഡ്യമോ അസ്വസ്ഥതകളോ വർദ്ധിക്കും. കാർത്തിക,​ രോഹിണി,​ മകയിരം നാളുകാർ സംഭാഷണത്തിൽ മിതത്വം ശീലിക്കണം.

3-മിഥുനക്കൂറ്(മകയിരം അവസാന പകുതി,​ തിരുവാതിര,​ പുണർതം ആദ്യ മുക്കാൽ ഭാഗം)​-തീവ്ര ദോഷങ്ങൾ സൂര്യഗ്രഹണാന്തരം ഉണ്ടാവാൻ സാദ്ധ്യത. അപ്രതീക്ഷിത ആപത്ത്,​ രോഗം,​ തൊഴിൽ നഷ്ടം,​ ​വീഴ്ച,​ പരിക്ക്,​ ഉഷ്ണ സംബന്ധമായതും നേത്ര രോഗങ്ങളുണ്ടാകും.

4- കർക്കടകക്കൂറ്(പുണർതം അവസാന കാൽഭാഗം,​പൂയം,​ ആയില്യം)​ -പൊതുവെ അനുകൂലമായ കാര്യങ്ങളാണ് സൂര്യഗ്രഹണം കൊണ്ട് കെെവരും. തൊഴിൽ പരമായ കാര്യങ്ങളിൽ ഉയർച്ചയും അഭിവൃദ്ധിയും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലം. നൂതനമായ സംരഭങ്ങൾ തുടങ്ങുവാൻ നല്ല സമയം. വിവാഹകാര്യങ്ങളിൽ തീരുമാനം, ​ഗൃഹനിർമാണം.

5-ചിങ്ങക്കൂറ്(മകം,​ പൂരം,​ ഉത്രത്തിന്റെ ആദ്യ കാൽ ഭാഗം)​സൂര്യഗ്രഹണ സമയത്ത് അനുകൂല ഫലങ്ങൾ. അപ്രതീക്ഷിതമായ നേട്ടങ്ങൾ ജീവിതത്തിലുണ്ടാകും. സാമ്പത്തിക പുരോഗതി .മകം,​ പൂരം,​ ഉത്രം നാളുകാർക്ക് ജീവിതകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും. പുതിയ വീട് നിർമാണം, നടത്തുന്നവർക്ക് ഉടൻ പൂർത്തീകരിക്കാൻ അവസരം ഉണ്ടാകും. കുടുംബത്തിൽ ശാന്തിയും സന്തോഷവും നിലനിൽക്കും. വിവാഹ വിഷയത്തിൽ അനുകൂല തീരുമാനം.

6-കന്നിക്കൂറ്(ഉത്രത്തിന്റെ അവസാനം,​ അത്തം,​ചിത്തിരത്തിന്റെ ആദ്യ പകുതി)​-പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരും. സഹപ്രവർത്തകരിൽ നിന്ന് എതിർപ്പ്,​തൊഴിൽ നഷ്ടം ഉണ്ടാകാൻ സാദ്ധ്യത. കച്ചവടമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത നഷ്ടം. കുടുംബത്തിൽ അസ്വസ്ഥത. ധനമിടപാടുകളിൽ ശ്രദ്ധിക്കണം.

7-തുലാക്കൂറ്(ചിത്തിര ആദ്യ പകുതി,​ ചോദി,​ വിശാഖം ആദ്യ മുക്കാൽ ഭാഗം)​-ഗ്രഹണത്തിന് ഗുണപരമായ നേട്ടം. തൊഴിൽ നേട്ടം,​ നൂതന സംരഭങ്ങൾ തുടങ്ങും പുതിയ പ്രവർത്തി മേഖലയിൽ പ്രവേശിക്കും.

8-വൃശ്ചികക്കൂറ്(വിശാഖം അവസാനത്തെ കാൽഭാഗം,​അനിഴം,​തൃക്കേട്ട)​-അപ്രതീക്ഷിതമായ ധനനഷ്ടം. സഹപ്രവർത്തകരെ കൊണ്ട് ബുദ്ധിമുട്ടുകൾ. മേലധികാരികളുടെ ശാസന.വിദ്യാർത്ഥികൾ വളരെ ജാഗ്രതയോടുകൂടി പരിശ്രമിച്ചില്ലെങ്കിൽ പരാജയം.

9-ധനുക്കൂറ്-(മൂലം,​ പൂരാടം,​ ഉത്രാടം ആദ്യകാൽഭാഗം)​-സൂര്യഗ്രഹണം ദോഷകരമായി അനുഭവപ്പെടാം. പ്രവർത്തന മേഖലയിൽ സ്തംഭനം .മനസിൽ വിചാരികുന്ന കാര്യങ്ങൾ നടക്കില്ല. മന്ദഗതി,​ തടസം,​ ആരോഗ്യകരമായി അസ്വസ്ഥത,​ ഉദര രോഗങ്ങൾ.

10-മകരക്കറ്(ഉത്രാടത്തിന്റെ അവസാന മുക്കാൽ ഭാഗം,​ തിരുവോണം,​ അവിട്ടത്തിന്റെ ആദ്യ പകുതി)​-പലകാര്യങ്ങളിലും തടസം. തൊഴിൽ രംഗത്ത് വ്യത്യസ്തമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും.വിദേശത്ത് ജോലി ചെയ്യുന്നവർ ജാഗ്ര പാലിക്കുക.മനക്ലേശം

11-കുഭക്കൂറ്(അവിട്ടം അവസാന പകുതി,​ ചതയം,​ പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം)​-പൊതുവെ ഗ്രഹണം അത്ര ഗുണകരമാകില്ല. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പൂർണമായി നടക്കില്ല. ജോലി ക്ലേശം,​ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും.

12-മീനക്കൂറ്(പൂരുരുട്ടാതി അവസാന കാൽ ഭാഗം,​ ഉത്രട്ടാതി,​ രേവതി)​ ഇവർക്ക് സൂര്യഗ്രഹണം ഗുണദോഷ സമ്മിശ്രമാണ്.​ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. പുതിയ ജോലി,​ പുതിയ സംരഭങ്ങൾ തുടങ്ങുവാൻ അവസരം.