
ഗ്രഹങ്ങളുടെ ബലാബലമനുസരിച്ചാണ് രാജയോഗങ്ങൾ തീർച്ചപ്പെടുത്തുന്നത്. രണ്ടോ മൂന്നോ ഗ്രഹങ്ങൾക്ക് ദിക്ക് ബലമുള്ളപ്പോള് ജനിക്കുന്നവർ ക്ഷത്രിയ വംശത്തിൽ പിറന്നവനായിരുന്നാൽ ജയശീലനായ രാജാവായി ഭവിക്കുമെന്ന് പറയപ്പെടുന്നു. ഇന്ന് വലയ സൂര്യഗ്രഹണമാണ്. നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം. ഈ ഗ്രഹണം നക്ഷത്രക്കാരെ ദോഷകരമായും ഗുണകരമായും ബാധിക്കും.
സൂര്യൻ ഏത് രാശിയിൽ സഞ്ചരിക്കുമ്പോഴാണോ സൂര്യഗ്രഹണം ഉണ്ടാകുന്നത് അതിനെ ആസ്പദമാക്കി 12 രാശിക്കാർക്കും ഗ്രഹണഫലങ്ങൾ ഉണ്ട്. ഗ്രഹണം വ്യത്യസ്തമായ ഗുണദോഷ ഫലങ്ങളെ ഓരോ കൂറുകാർക്കും നൽകുന്നു. മേടം മുതൽ മിഥുനം വരെ 12 രാശിക്കാർക്കും ഈ സൂര്യഗ്രഹണത്തിന്റെ ഫലങ്ങൾ ഉണ്ടാകും.
1-മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം) സൂര്യഗ്രഹണ സമയത്ത് അനുകൂലമായ ചിലമാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾക്ക് പുരോഗമനപരമായ മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും സാദ്ധ്യമാകുന്നതിന് സാദ്ധ്യത. വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റം.
2-ഇടവക്കൂറ് (കാർത്തികയുടെ അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യ പകുതി) പൊതുവെ ദോഷകരമായിട്ട് ബാധിച്ചേക്കാവുന്ന അവസ്ഥയാണ് ഇടവക്കൂറുകാർക്ക്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സൂര്യഗ്രഹണ സമയത്ത് ആലോചനക്കുറവും അശ്രദ്ധയും ഉണ്ടാവും. ശിരസിനെ ബാധിക്കുന്ന തരത്തിലുള്ള രോഗങ്ങൾ, കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്ന സാഹചര്യങ്ങൾ. ബന്ധങ്ങൾ വഷളാവാൻ സാദ്ധ്യത. ഗ്രഹണ സംബന്ധമായി മാനസികമായ മൗഡ്യമോ അസ്വസ്ഥതകളോ വർദ്ധിക്കും. കാർത്തിക, രോഹിണി, മകയിരം നാളുകാർ സംഭാഷണത്തിൽ മിതത്വം ശീലിക്കണം.
3-മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം)-തീവ്ര ദോഷങ്ങൾ സൂര്യഗ്രഹണാന്തരം ഉണ്ടാവാൻ സാദ്ധ്യത. അപ്രതീക്ഷിത ആപത്ത്, രോഗം, തൊഴിൽ നഷ്ടം, വീഴ്ച, പരിക്ക്, ഉഷ്ണ സംബന്ധമായതും നേത്ര രോഗങ്ങളുണ്ടാകും.
4- കർക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം,പൂയം, ആയില്യം) -പൊതുവെ അനുകൂലമായ കാര്യങ്ങളാണ് സൂര്യഗ്രഹണം കൊണ്ട് കെെവരും. തൊഴിൽ പരമായ കാര്യങ്ങളിൽ ഉയർച്ചയും അഭിവൃദ്ധിയും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലം. നൂതനമായ സംരഭങ്ങൾ തുടങ്ങുവാൻ നല്ല സമയം. വിവാഹകാര്യങ്ങളിൽ തീരുമാനം, ഗൃഹനിർമാണം.
5-ചിങ്ങക്കൂറ് (മകം, പൂരം, ഉത്രത്തിന്റെ ആദ്യ കാൽ ഭാഗം) സൂര്യഗ്രഹണ സമയത്ത് അനുകൂല ഫലങ്ങൾ. അപ്രതീക്ഷിതമായ നേട്ടങ്ങൾ ജീവിതത്തിലുണ്ടാകും. സാമ്പത്തിക പുരോഗതി .മകം, പൂരം, ഉത്രം നാളുകാർക്ക് ജീവിതകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും. പുതിയ വീട് നിർമാണം, നടത്തുന്നവർക്ക് ഉടൻ പൂർത്തീകരിക്കാൻ അവസരം ഉണ്ടാകും. കുടുംബത്തിൽ ശാന്തിയും സന്തോഷവും നിലനിൽക്കും. വിവാഹ വിഷയത്തിൽ അനുകൂല തീരുമാനം.
6-കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനം, അത്തം,ചിത്തിരത്തിന്റെ ആദ്യ പകുതി)-പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരും. സഹപ്രവർത്തകരിൽ നിന്ന് എതിർപ്പ്,തൊഴിൽ നഷ്ടം ഉണ്ടാകാൻ സാദ്ധ്യത. കച്ചവടമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത നഷ്ടം. കുടുംബത്തിൽ അസ്വസ്ഥത. ധനമിടപാടുകളിൽ ശ്രദ്ധിക്കണം.
7-തുലാക്കൂറ് (ചിത്തിര ആദ്യ പകുതി, ചോദി, വിശാഖം ആദ്യ മുക്കാൽ ഭാഗം)-ഗ്രഹണത്തിന് ഗുണപരമായ നേട്ടം. തൊഴിൽ നേട്ടം, നൂതന സംരഭങ്ങൾ തുടങ്ങും പുതിയ പ്രവർത്തി മേഖലയിൽ പ്രവേശിക്കും.
8-വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽഭാഗം,അനിഴം,തൃക്കേട്ട)-അപ്രതീക്ഷിതമായ ധനനഷ്ടം. സഹപ്രവർത്തകരെ കൊണ്ട് ബുദ്ധിമുട്ടുകൾ. മേലധികാരികളുടെ ശാസന.വിദ്യാർത്ഥികൾ വളരെ ജാഗ്രതയോടുകൂടി പരിശ്രമിച്ചില്ലെങ്കിൽ പരാജയം.
9-ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)-സൂര്യഗ്രഹണം ദോഷകരമായി അനുഭവപ്പെടാം. പ്രവർത്തന മേഖലയിൽ സ്തംഭനം .മനസിൽ വിചാരികുന്ന കാര്യങ്ങൾ നടക്കില്ല. മന്ദഗതി, തടസം, ആരോഗ്യകരമായി അസ്വസ്ഥത, ഉദര രോഗങ്ങൾ.
10-മകരക്കറ് (ഉത്രാടത്തിന്റെ അവസാന മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യ പകുതി)-പലകാര്യങ്ങളിലും തടസം. തൊഴിൽ രംഗത്ത് വ്യത്യസ്തമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും.വിദേശത്ത് ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കുക.മനക്ലേശം
11-കുഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം)-പൊതുവെ ഗ്രഹണം അത്ര ഗുണകരമാകില്ല. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പൂർണമായി നടക്കില്ല. ജോലി ക്ലേശം, പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും.
12-മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്രട്ടാതി, രേവതി) ഇവർക്ക് സൂര്യഗ്രഹണം ഗുണദോഷ സമ്മിശ്രമാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. പുതിയ ജോലി, പുതിയ സംരഭങ്ങൾ തുടങ്ങുവാൻ അവസരം.