ഡബ്ലിൻ: ഒരു കുട്ടിയെ കടുവ അക്രമിക്കാൻ വരുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അയർലണ്ടിലെ ഡബ്ലിൻ മൃഗശാലയിലാണ് സംഭവം.കടുവയെ പാർപ്പിച്ചിരിക്കുന്ന ചില്ല് ജാലകത്തിന് മുന്നിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഏഴുവയസുകാരന്റെ അടുത്തേക്കാണ് കടുവ പാഞ്ഞടുക്കുന്നത്. ഏഴ് സെക്കൻഡ് ദൈർഘ്യമാണ് വീഡിയോയ്ക്കുള്ളത്.
കടുവയെ താമസിപ്പിച്ചിരിക്കുന്ന ചില്ല് ജാലകത്തിന് മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യാൻ കുട്ടിയോട് പിതാവ് ആവശ്യപ്പെടുന്നു. തുടർന്ന് അവൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഈസമയം ഒരു വലിയ കടുവ അടുത്തെത്തി ഏഴുവയസുകാരനെ പിടിക്കാനായി കുതിച്ചുകയറുന്നതും, അവൻ പേടിച്ച് മുന്നോട്ട് വീഴുന്നതും വീഡിയോയിൽ കാണാം.
ചില്ല് ജാലകത്തിന് അപ്പുറമാണ് കടുവയെങ്കിലും അത് കുട്ടിക്കുനേരെ ആക്രോശിക്കുന്നത് വലിയ നടുക്കമാണ് ഉണ്ടാക്കുന്നത്. ഏഴുവയസുകാരന്റെ പിതാവ് തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തുന്ന വീഡിയോ പതിനായിരത്തിലധികം ആളുകൾ ഇതിനോടകം തന്നെ ഷെയർ ചെയ്തിട്ടുണ്ട്.
My son was on the menu in Dublin Zoo today #raar pic.twitter.com/stw2dHe93g
— RobC (@r0bc) December 22, 2019
ഇതേ ദിവസം തന്നെ മൂന്ന് കുട്ടികൾക്ക് നേരെ ഇതേപോലെ കടുവ പാഞ്ഞടുക്കുന്നതിന്റെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Same day! My daughter and 2 nephews would be tasty little morsels for this poor hungry kitty! #dublinzoo #rte @rtenews @rte @DublinZoo pic.twitter.com/0pGFMdBI7V
— Paul Moran Martial Arts (@pmmartialarts) December 23, 2019