solar-eclipse

വയനാട്: വലയസൂര്യഗ്രഹണം കാണാൻ കാത്തിരുന്ന വയനാട്ടുകാര്‍ക്ക് വൻ നിരാശ. അന്തരീക്ഷം മേഘാവൃതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ആര്‍ക്കും ഗ്രഹണം കാണാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കേരളത്തിൽ വടക്കൻ ജില്ലകളായ കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ് ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാൻ കഴിയുക എന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനനുസരിച്ച് വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ സംഘടിപ്പിച്ചിരുന്നത്.

വിദ്യാര്‍ത്ഥികൾ അടക്കം ഒട്ടേറെ പേര്‍ അതിരാവിലെ മുതൽ തന്നെ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ,​ അന്തരീക്ഷം മേഘാവൃതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ആര്‍ക്കും ഗ്രഹണം കാണാൻ കഴിയാത്ത അവസ്ഥയായി. മാനന്തവാടിയിലെ ചില ഇടങ്ങളിൽ മാത്രമാണ് വലയ ഗ്രഹണം കാണാനായത്. രാവിലെ എട്ടുമണി കഴിഞ്ഞ് നാലു മിനുട്ടായപ്പോള്‍ കാസര്‍കോട് ചെറുവത്തൂരിലാണ് കേരളത്തില്‍ ഗ്രഹണം ആദ്യം ദൃശ്യമായത്. നഗ്നനേത്രങ്ങളാല്‍ നോക്കരുതെന്ന മുന്നറിയിപ്പുണ്ട്.