ന്യൂഡൽഹി: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കാണാൻ സാധിക്കാത്തതിന്റെ വിഷമം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർഭാഗ്യവശാൽ മേഘങ്ങൾ കാരണം തനിക്ക് ഗ്രഹണം കാണാൻ സാധിച്ചില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം കോഴിക്കോട്ടെയും മറ്റ് ഭാഗങ്ങളിലെയും ദൃശ്യങ്ങൾ ലൈവ് സ്ട്രീമിംഗിലൂടെ കണ്ടെന്നും അദ്ദേഹം കുറിച്ചു.
“ഇന്ത്യക്കാരായ പലരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. നിർഭാഗ്യവശാൽ ആകാശം മേഘാവൃതമായതിനാൽ കാരണം എനിക്ക് അതിന് കഴിഞ്ഞില്ല, എന്നാൽ കോഴിക്കോടും മറ്റ് ചില ഭാഗങ്ങളിലെയും ഗ്രഹണത്തെ ലൈവ് സ്ട്രീമിംഗിലൂടെ കാണാൻ സാധിച്ചു. അതോടൊപ്പം തന്നെ വിദഗ്ധരുമായി ഇടപഴകുന്നതിലൂടെ ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിച്ചു'-മോദി ട്വീറ്റ് ചെയ്തു.
Like many Indians, I was enthusiastic about #solareclipse2019.
— Narendra Modi (@narendramodi) December 26, 2019
Unfortunately, I could not see the Sun due to cloud cover but I did catch glimpses of the eclipse in Kozhikode and other parts on live stream. Also enriched my knowledge on the subject by interacting with experts. pic.twitter.com/EI1dcIWRIz
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം.
ഈ വർഷത്തെ അവസാന ഗ്രഹണം രാവിലെ എട്ടിന് ആരംഭിച്ച് 11.15 വരെ നീണ്ടു നിന്നു. സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ, വടക്കൻ മരിയാന ദ്വീപുകൾ, ഗുവാം എന്നിവിടങ്ങളിലും വ്യാഴാഴ്ച ഗ്രഹണം ദൃശ്യമായി.രാജ്യത്ത് പ്രത്യേകിച്ച് ദക്ഷിണേന്ത്യയാണ് ഈ ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്.