mt-ramesh

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർക്ക് ഭീഷണി മുഴക്കിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സിനിമാതാരങ്ങൾക്കെതിരായ സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'സന്ദീപ് വാര്യർ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. ഫേസ്ബുക്ക് കുറിപ്പ് വ്യക്തിപരമാണ്. അത് പാർട്ടി നിലപാടായി കാണേണ്ട. കേന്ദ്രസർക്കാർ അധികാരത്തിലെത്തിയ ശേഷം നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ വിമർശിക്കുന്നവരോട് പക പോക്കുന്ന സമീപനം ബി.ജെ.പിക്കില്ല'-എം.ടി രമേശ് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് നേരെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുത്”തെന്നായിരുന്നു ഭീഷണി.