keerthy

വലിയൊരു സന്തോഷത്തിനു പിന്നാലെ മറ്റൊന്ന് കൂടി വന്നു ചേർന്നതിന്റെ ആഹ്ലാദത്തിലാണ് കീർത്തി സുരേഷ്. മികച്ച നടിക്കുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയതിനൊപ്പം, പുരസ്‍കാരം നേടിയതിന്റെ സന്തോഷം തലൈവർക്കൊപ്പം ആഘോഷിക്കുകയായിരുന്നു കീർത്തി. മികച്ച നടിയെ അഭിനന്ദിച്ചു കൊണ്ട് തമിഴകത്തിന്റെ സ്വന്തം രജനികാന്ത് കീർത്തിക്ക് ബൊക്കെ സമ്മാനിച്ചു. 'തലൈവർ 168' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് കീർത്തി സുരേഷിന് രജനികാന്ത് ബൊക്കെ സമ്മാനിച്ചത്.

66 മത് ദേശിയ ഫിലിം അവാർഡിലാണ് കീത്തിക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. ഡിസംബർ 23 നാണ് ഉപരാഷ്ട്രപാതിയിൽ നിന്നു കീർത്തി പുരസ്‌കാരം സ്വീകരിച്ചത്. തെലുങ്ക് ചിത്രമായ മഹാനടിയിൽ, ഇതിഹാസ താരമായിരുന്ന സാവിത്രിയുടെ ജീവിതത്തെയാണ് കീർത്തി അവതരിപ്പിച്ചത്. തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞു നിന്ന മികച്ച നടിയായിരുന്നു സാവിത്രി.

keerthy-1

keerthy-2