solar-eclipse

വലയ സൂര്യഗ്രഹണത്തിൽ ഇന്ന് ആകാശത്ത് കണ്ടത് അത്ഭുത വിസ്മയങ്ങളാണ്. നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്. രാവിലെ 8 മണിയോടെയായിരുന്നു ആകാശത്ത് സൂര്യഗ്രഹണം ദൃശ്യമായത്ത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആശ്ചര്യം നിറ‌ഞ്ഞ കാഴ്ചതന്നെയാണ് ഗ്രഹണം. മറ്റൊരു തരത്തിൽ ഉത്കണ്ഠയ്ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗർഭണികളിലും മറ്റുചിലരിലും ആശങ്കയും പരത്തി.

വയറ്റിൽ മറ്റൊരു ജീവനുമായി കഴിയുന്ന ഗർഭിണികൾ ഈ സമയത്ത് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങൾ നമ്മളിൽ പലർക്കും അത്രയൊന്നും അറിവുണ്ടാകില്ല. കാരണം, വല്ലപ്പോഴു വിരുന്നെത്തുന്ന ഇത്തരം സന്ദർഭങ്ങളെക്കുറിച്ച് ശാസ്ത്രപരമായോ മറ്റോ അത്രയേറെ അറിവില്ലാത്തവരായിരിക്കും നമുക്കിടയിലുള്ള പലരും. ഗർഭിണികളായ സ്ത്രീകൾ ഗ്രഹണസമയത്ത് പുറത്തിറങ്ങുന്നത് അപകടകരമാണോ? എന്ന ചോദ്യങ്ങളുമുണ്ട്. ​ഗ്രഹണം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അറിവ് ഇല്ലാതിരുന്ന കാലത്ത് ഭയം കാരണം പ്രചരിക്കപ്പെട്ട തെറ്റായ പ്രചാരണങ്ങളാണ് പലതും.

സൂര്യഗ്രഹണ സമയത്ത് ഗർഭണികൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളിതാ

1- ഏതൊരു സാധാരണ ദിനം പോലെത്തന്നെയാണ് ഗ്രഹണ ദിവസവും.

2-ഭയപ്പെടുന്നതുപോലെ സൂര്യഗ്രഹണ സമയത്ത് ഗർഭിണികളിൽ അരുതൊന്നും നടക്കുന്നില്ല.

3-സാധാരണ ദിവസങ്ങളിൽ നിങ്ങൾ എന്തൊക്കെയാണോ ചെയ്യുന്നത് അത് ഈ ദിവസവും തുടരാം. അസാധാരണമായി ഒന്നും ചെയ്യേണ്ട ആവശ്യമില്ല.

4-നിങ്ങൾ ഇന്നലെ ചെയ്ത കാര്യങ്ങൾ ഓർക്കുന്നില്ലേ?​ആ പതിവ് ആവർത്തിക്കാം.

5-വിശക്കുകയാണെങ്കിൽ സ്വാദിഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുക.

6-നടക്കാൻ തോന്നുന്നുണ്ടെങ്കിൽ നടക്കുക.

7-ജോലി ചെയ്യുന്നുണ്ടെങ്കിൽ അത് ചെയ്യാം. തടസപ്പെടുത്തേണ്ട ആവശ്യമില്ല.

8-പ്രസവ സംബന്ധമായി ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടോ?​എങ്കിൽ അപ്പോയിൻമെന്റ് എടുക്കാം,​ കാണുകയും.

9-മുറിയിലിരുന്ന് ധാരാളം സിനിമ കാണാൻ താൽപര്യമുണ്ടോ?​അങ്ങനെ ചെയ്യാം.

10- ഇവെയെല്ലാമാണെങ്കിലും പുറത്തു പോവുകയാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്. ഈ കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഗർഭിണികൾ മാത്രമല്ല ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവർക്കും ബാധകംതന്നെയാണ്.