സന്ദീപ് വാര്യരുടെ ഭീക്ഷണിക്ക് പിന്നാലെ, മുഖ്യമന്ത്രിക്കെതിരെ ഭീക്ഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ കനേഷുമാരി കണക്കെടുപ്പ് പോലും വേണ്ട എന്ന് പറയുന്ന മുഖ്യമന്ത്രി പല കേന്ദ്ര ആനുകൂല്യങ്ങളും കിട്ടാതെ വരുമ്പോൾ ഉത്തരം പറയേണ്ടി വരും വിവാദ പരാമർശം. കേരളത്തിൽ കണക്കെടുപ്പുമായി സഹകരിക്കില്ല എന്ന് പറയാനുള്ള എന്ത് അവകാശമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. സെൻസെസ് പോലും എടുക്കില്ല എന്ന് പറയുന്ന മുഖ്യമന്തി, സെൻസെസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് ഓർക്കണമെന്നും വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സിനിമക്കാർ പ്രതിഷേധിച്ചതിനെതിരെ കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ വിവാദ പരാമർശവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സന്ദീപിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും, പാർട്ടിയുടെ അഭിപ്രായമല്ലെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പരാമർശം.