bipin-rawat

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനെതിരെ വിമർശനവുമായി കരസേന മേധാവി ബിപിൻ റാവത്ത്. അക്രമത്തിലേക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കൾ ചെയ്യേണ്ടതെന്നും, ഇങ്ങനെയല്ല നേതൃത്വം പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ.ഇത്തരത്തിൽ സർവകലാശാലകളിലെയും കോളേജുകളിലെയുമൊക്കെ വിദ്യാർത്ഥികൾ അക്രമവും തീവെപ്പും നടത്താൻ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മൾ കണ്ടു.ഇതല്ല നേതൃത്വം'-ബിപിൻ റാവത്ത് പറഞ്ഞു.

#WATCH Army Chief Gen Bipin Rawat: Leaders are not those who lead ppl in inappropriate direction. As we are witnessing in large number of universities&colleges,students the way they are leading masses&crowds to carry out arson&violence in cities & towns. This is not leadership. pic.twitter.com/iIM6fwntSC

— ANI (@ANI) December 26, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ആദ്യം വടക്കുകിഴക്കൻ പ്രദേശങ്ങളിലായിരുന്നുവെങ്കിലും ഇത് പിന്നീട് രാജ്യവ്യാപകമായി മാറുകയും തീവ്രത വർദ്ധിക്കുകയും ചെയ്തു. പ്രക്ഷോഭങ്ങളിൽ നിരവധി പേർ മരിച്ചിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് അതിക്രമിച്ച് കയറുകയും വിദ്യാ‌ർത്ഥികളെ തല്ലിച്ചതയ്ക്കുകയും ചെയ്തുവെന്ന് ആരോപണം ഉയർന്നിരുന്നു.