കോഴിക്കോട്: ചരിത്രകാരൻ എം.ജി.എസ് നാരായണൻ ഉൾപ്പെടെ 12 പേർക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. മാനാഞ്ചിറ- വെള്ളിമാടുകുന്നു റോഡ് ഉപരോധിച്ചതിനാണ് ശിക്ഷ വിധിച്ചത്. എം.ജി. എസ് നാരായണൻ, ഗ്രോവാസു, തായാട്ട് ബാലൻ തുടങ്ങി പന്ത്രണ്ടു പേർക്കും 1300 രൂപ വീതമാണ് പിഴ. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്നും പിന്നിട്ടില്ല. മനസാക്ഷി പറയുന്ന പ്രകാരം സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഉപരോധിച്ചുള്ള സമരങ്ങൾ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്നും, ഇത്തരം സമര രീതികൾ പൊതു ജനത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് എം.ജി.എസിനു കോടതിയിൽ നിന്നും ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുന്നത്.
ഹൊതുമരാമത് വകുപ്പിന്റെ കീഴിലുള്ള മാനാഞ്ചിറ വെള്ളിമാടം കുന്നു റോഡിനു നിലവിൽ എട്ടു മീറ്റർ മാത്രമാണ് വീതി ഇത് 24 മീറ്റർ ആയി ഉയർത്തണം എന്നാണ് സമരക്കാരുടെ ആവശ്യം. വീതി കൂട്ടുന്നതിന് സ്ഥലമേറ്റെടുപ്പിനായി റോഡ് ഫണ്ട് ബോർഡ് അനുവദിച്ച 100 കോടി രൂപയിൽ വളരെ കുറച്ചു മാത്രമേ ഇതുവരെ ഉപയോഗിച്ചുള്ളൂ. അടുത്ത കാലത്തായി നൂറിലധികം ആളുകൾക്ക് റോഡപകടങ്ങളിൽ ഇവിടെ ജീവൻ നഷ്ടമായിരുന്നു. ഇതിനെ തുടർന്നാണ് തായാട്ട് ബാലന്റെയും മറ്റും നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ജൂലയ് 29 നാണ് പ്രതിഷേധക്കാർ മലാപ്പറമ്പ് ദേശിയ പാത ഉപരോധിച്ചത്. പ്രതിഷേധത്തെ തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു..