നടനും നിർമാതാവുമായ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ ക്രിസ്മ‌സ് ഏറെ പ്രത്യേകതയുള്ളതായിരുന്നു. കാരണം ജയസൂര്യയെ നായകനാക്കി വിജയ് ബാബു നിർമ്മിച്ച 'തൃശൂർ പൂരം' തീയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്.

vijay-babu-jayasurya

ആട്,​ ആട് 2,​ ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്നിങ്ങനെ വിജയ്ബാബു-ജയസൂര്യ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജയസൂര്യയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിജയ് ബാബു.

'ജയസൂര്യ എന്റെ അടുത്ത കൂട്ടുകാരനാണ്. ഇപ്പോഴത്തെ പ്രശ്നമെന്താണെന്ന് വെച്ചാൽ കഴിഞ്ഞാഴ്ച വിമാനത്താവളത്തിൽവെച്ച് ഒരാളെ കണ്ടപ്പോൾ പറഞ്ഞത് ജയസൂര്യയോട് എന്റെ അന്വേഷണം പറയണം എന്നാണ്,​അല്ലാതെ എന്റെ ഭാര്യയോടും കൊച്ചിനോടും അന്വേഷണം പറയണമെന്നല്ല. ഞങ്ങൾ ഒരുപാട് പടം ചെയ്യുന്നുവെന്ന് കരുതി ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഞങ്ങൾ വളരെ നല്ല ഫ്രണ്ട്സാണ്. ജയസൂര്യ എന്ന നടനെ എനിക്കൊരുപാട് ഇഷ്ടമാണ്. ഭയങ്കര പ്രൊഫഷനലാണ്. ഒരു ദുശീലവുമില്ലാത്ത,​അഭിനയമാണ് ജീവിതമെന്ന് വിചാരിച്ച് നടക്കുന്ന വ്യക്തിയാണ്. കൃത്യമായി ഷൂട്ടിംഗിന് വരും. ചില കോമ്പിനേഷൻസ് നമുക്ക് ഭാഗ്യം കൊണ്ടുവരും.ജയസൂര്യയുമായി ഞാൻ ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്'-വിജയ് ബാബു പറഞ്ഞു.