children-buried

കർണാടക: ഒട്ടേറെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. അത്തരത്തിലൊന്നാണ് കർണാടകയിലെ കല്‍ബുര്‍ഗിയിൽ നടന്നത്. സൂര്യഗ്രഹണ സമയത്ത് ഇവർ കൊച്ചുകുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നത്.

ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് ചർമ്മരോഗമുണ്ടാവില്ലെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഗ്രഹണ സമയത്ത് മണ്ണിൽ കുഴിയുണ്ടാക്കി ഇവർ കുട്ടികളെ അതിൽ ഇറക്കി നിറുത്തും. എന്നിട്ട് തല മാത്രം പുറത്തു കാണുന്ന തരത്തിൽ കുഴി മണ്ണിട്ടു മൂടും. 10 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുഴിയിൽ മൂടുക.

#Karnataka
At TajSulthanpur in Kalburgi, kids burried til neck level during solar eclipse. Kids upto 10 yrs are burried , they believe by doing this they can avoid skin diseases & not become physically challenged @Ramkrishna_TNIE @santwana99 @NewIndianXpress @gsvasu_TNIE pic.twitter.com/XFs364U4Jc

— TNIE Karnataka (@XpressBengaluru) December 26, 2019


നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണമാണ് ഇന്ന് രാവിലെ ദൃശ്യമായത്. രാവിലെ എട്ട് മണി മുതൽ 11 മണി വരെയായിരുന്നു ഗ്രഹണം. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമായി. നിരവധി ആളുകളാണ് ഗ്രഹണം വീക്ഷിക്കാന്‍ പ്ലാനറ്റോറിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിയത്.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം.