ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിൽ ശബരിമല വരുമാനത്തിൽ ഇതുവരെ കഴിഞ്ഞ വർഷത്തെക്കാൾ 51.5 കോടിയുടെ വർദ്ധനയുണ്ടായി. 156.60 കോടി രൂപയാണ് തീർത്ഥാടനം തുടങ്ങിയ നവംബർ 16 മുതൽ ഡിസംബർ 25 വരെയുളള വരുമാനം.
യുവതി പ്രവേശന വിധിയെ തുടർന്ന് സംഘർഷം നിലനിന്ന കഴിഞ്ഞ തീർത്ഥാടന കാലത്ത് 105 കോടി രൂപയായിരുന്നു വരുമാനം. ഇൗ വർഷം കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണി പൂർത്തിയായിട്ടില്ല. ഇത് ഏഴു കോടിക്ക് മുകളിലുണ്ടാവുമെന്നാണ് പ്രതീക്ഷ.
വരുമാനം ഇങ്ങനെ
2019
67.76 കോടി :അരവണ
53.14 കോടി : കാണിക്ക
9.86 കോടി : അപ്പം
2018
40.98 കോടി : അരവണ
42.33 കോടി : കാണിക്ക
3.88 കോടി :അപ്പം