women

മഹാരാഷ്ട്ര: കരിമ്പിൻ പാടങ്ങളിൽ ജോലിക്കെത്തുന്ന സ്ത്രീകളിൽ പലരും ഗർഭപാത്രം നീക്കം ചെയ്‌തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്ക്, കോൺഗ്രസ് നേതാവ് നിതിൻ റാവത്തിന്റെ കത്ത്. ആർത്തവ ദിനങ്ങളിൽ ജോലി ചെയ്യാൻ പറ്റാത്തതിനാൽ കൂലി നഷ്ടപ്പെടും എന്നതിനാലാണ് ഇവർ ഗർഭപാത്രം നീക്കം ചെയ്യുന്നത്. കരിമ്പു കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടണമെന്നും, സ്ത്രീകളുടെ പരാതികളിൽ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.


ഗുരുതര പ്രശ്നങ്ങളാണ് കത്തിൽ റാവത്ത് ചൂണ്ടി കാട്ടുന്നത് . ഏകദേശം മുപ്പതിനായിരത്തോളം വനിതാ തൊഴിലാളികളാണ് ഗർഭപാത്രം നീക്കം ചെയ്തത്. ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ ജോലിക്ക് പോകാൻ കഴിയില്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇവർക്ക് ഒരു ദിവസം നഷ്ടപ്പെടുന്നതോടെ കുടുംബം പുലർത്താൻ കഴിയാതാവും. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സ്ത്രീകൾക്ക് ബോധവൽക്കരണവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കണമെന്നും നിതിൻ റാവത്ത് കത്തിൽ ആവശ്യപ്പെടുന്നു