ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാവുള്ള തടങ്കൽ കേന്ദ്രങ്ങൾ തുടങ്ങിയത് യു.പി.എ സർക്കാരിന്റെ കാലത്താണെന്ന് ബി.ജെ.പി. തടങ്കൽ കേന്ദ്രങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് ബിി.ജെ.പി രേഖകൾ പുറത്തുവിട്ടത്. അസാമിലെ മൂന്ന് തടങ്കൽ കേന്ദ്രങ്ങളിലായി 362 പേരെ പാർപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ലോക്സഭയിൽ മറുപടി നൽകിയത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ തിരിച്ചടി. അനധികൃത കുടിയേറ്റക്കാരെ കൈമാറാൻ ബംഗ്ലാദേശുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി സഭയെ അറിയിച്ചിരുന്നു.
അസമിലെ ഗോൽപാറ ജില്ലയിലെ മാട്ടിയ എന്ന സ്ഥലത്തു അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ തയ്യാറാക്കുന്ന തടങ്കൽ കേന്ദ്രത്തിന്റെ വീഡിയോ രാഹുൽ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ആർ.എസ് .എസിന്റെ പ്രധാനമന്ത്രി ഭാരത മാതയോടു കള്ളം പറയുകയാണെന്നാരോപിച്ചാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
2018 ഡിസംബറിലാണ് തടങ്കൽ കേന്ദ്രത്തിന്റെ പണി ആരംഭിച്ചതു. ഗോൽപാറ ജില്ലയിലെ തടങ്കൽ കേന്ദ്രത്തിന്റെ മൂന്നിൽ രണ്ടു ഭാഗം പണിയും പൂർത്തിയതായി ദേശീയ മാദ്ധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബിജെപിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവിക രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. 2011 ഇൽ കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിലായിരുന്നപ്പോൾ ഗോൽപാറ, കൊക്രാജർ, സിൽചാർ എന്നിവിടങ്ങളിൽ മൂന്ന് തടങ്കൽ കേന്ദ്രങ്ങൾ തയ്യാറാക്കിയിരുന്നു. 360 ലധികം അനധികൃത കുടിയേറ്റക്കാരെ ഇവിടെ താമസിപ്പിച്ചിരുന്നതിന്റെയും തെളിവായി ആഭ്യന്തര മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് അമിത് മാളവിക ട്വീറ്റ് ചെയ്തു
Rahul Gandhi
— Amit Malviya (@amitmalviya) December 26, 2019
Seen this press release from 2011 issued by the Congress govt claiming to have sent 362 illegal migrants to ‘detention camps’ in Assam.
Just because India has rejected you repeatedly, are you hell bent on destroying it with your politics of hate and fear mongering? pic.twitter.com/wc9HPWjBlS