ഇന്ത്യ ലോക വ്യാപാര സംഘടനയിൽ 55 ദശലക്ഷം കരിമ്പ് കർഷകർക്കായി നടത്തിയ വിലനയത്തിനെതിരെ ബ്രസീലിന്റെ തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു, എന്നാൽ ബ്രസീൽ പ്രസീഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
കരിമ്പിന്റെ സബ്സിഡികൾ ഞങ്ങൾ നിലനിർത്തും, കാരണം ഈ മേഖലയ്ക്ക് സർക്കാർ പിന്തുണ ആവശ്യമാണ്. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, സർക്കാർ അടുത്തിടെ ഇക്കാര്യം അവലോകനം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ കരിമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ, രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യൻ പഞ്ചസാര കയറ്റുമതി തങ്ങളെ പിന്നിലാക്കുമെന്ന് ബ്രസീൽ ഭയപ്പെടുന്നു.