savithir-bhule

ന്യൂഡൽഹി: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സാവിത്രി ഭായ് ഫൂലെ കോൺഗ്രസിൽ നിന്നും രാജിവച്ചു.

' കോൺഗസിനുള്ളിൽ എന്റെ ശബ്ദത്തിന് പ്രാധാന്യം ലഭിക്കുന്നില്ല, അതിനാൽ രാജിവയ്ക്കുന്നു. ഞാൻ എന്റെ സ്വന്തം പാർട്ടി രൂപീകരിക്കും. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഭരണഘടന ലംഘനത്തിനെതിരെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും പ്രതിഷേധിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എന്ന ആശയം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണെന്ന് പറഞ്ഞ് അവർ അനുമതി നിഷേധിച്ചു. അതിനാൽ എനിക്ക് പ്രതിഷേധിക്കാനായില്ല. നമ്മുടെ ഭരണഘടനയും സംവരണവും അപകടത്തിലാണ്. സമൂഹത്തിൽ അസമത്വം സൃഷ്ടിച്ചത് ആർ.എസ്.എസാണ്.' - ഫുലെപറഞ്ഞു

ബി.ജെ.പി എം.പിയായിരിക്കെ കഴിഞ്ഞ വർഷം ഡിസംബറിലാണ് ഫൂലെ പാർട്ടി വിട്ടത്. കഴിഞ്ഞ മാർച്ചിൽ കോൺഗ്രസിൽ ചേർന്നു. ബി.എസ്.പി നേതാവായാണ് ഫൂലെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാൽ പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റിൽ ബഹാറായ്ചിൽ നിന്ന് ലോക്‌സഭയിലെത്തിയിരുന്നു.