
മുംബയ്: ചെറുകിട ഡിജിറ്റൽ പേമെന്റുകൾ പ്രോത്സാഹിപ്പിക്കാനായി റിസർവ് ബാങ്ക് പുതിയ പ്രീപെയ്‌ഡ് പേമെന്റ് ഇൻസ്‌ട്രുമെന്റ് (പി.പി.ഐ) അവതരിപ്പിച്ചു. പ്രതിമാസം 10,000 രൂപവരെ ഇതുവഴി ചെലവഴിക്കാം. ഉത്പന്നങ്ങളും സേവനങ്ങളും സ്വന്തമാക്കാൻ ഇതു പ്രയോജനപ്പെടുത്താം.
ലളിതമായ വിശദാംശങ്ങൾ മാത്രം നൽകി ബാങ്കുകൾ, തിരഞ്ഞെടുക്കപ്പെട്ട മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി പി.പി.ഐ കാർഡ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. പി.പി.ഐയിൽ പ്രതിമാസം 10,000 രൂപവരെയെ നിറയ്ക്കാനാകൂ. ഒരു സാമ്പത്തിക വർഷം ഇത്തരത്തിൽ പരമാവധി 1.20 ലക്ഷം രൂപയും നിറയ്ക്കാം. ഉപഭോക്താവിന് പി.പി.ഐ സംവിധാനം എപ്പോൾ വേണമെങ്കിലും വേണ്ടെന്നുവയ്‌ക്കാനും വ്യവസ്ഥയുണ്ട്. ആ വേളയിൽ, പി.പി.ഐയിൽ ബാക്കിയുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.