mobile-data

ന്യൂഡൽഹി: ഇന്ത്യയിൽ മൊബൈൽ ഡാറ്റ ഉപയോഗം വൻ ഉയരങ്ങളിലേക്ക് കുതിക്കുന്നതായി ട്രായിയുടെ റിപ്പോർട്ട്. 2014ൽ ഇന്ത്യക്കാർ 828 മില്യൺ ജിബി ഡാറ്റയാണ് ഉപയോഗിച്ചത്. 2018ൽ ഇത് 46,​404 മില്യണിലെത്തി. ഈ വർഷം സെപ്‌തംബർ വരെ മാത്രം ഉപയോഗം 54,​917 മില്യൺ ജിബിയാണ്. ഒക്‌ടോബർ-ഡിസംബർ കണക്കുകൂടി ചേർക്കുമ്പോൾ ഉപയോഗം 70,​000 മില്യൺ ജിബി കടന്നേക്കും. 66.48 കോടി മൊബൈൽ ഡാറ്റ വരിക്കാരാണ് ഇന്ത്യയിലുള്ളത്.