ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ഏതുവിധേനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്.പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ ഇന്ത്യയിൽ ഇതുവരെ 25 പേരോളം മരിച്ചതായാണ് ഏജൻസികളുടെ റിപ്പോർട്ട്..
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്ന് ബി..ജെ..പി നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളും അക്രമങ്ങളും ബി..ജെ..പിയുടെ പ്രതീക്ഷകൾക്ക് അപ്പുറമാണ് എന്ന സൂചനയാണ് റോയിട്ടേഴ്സ് നൽകുന്നത്.
പ്രക്ഷോഭം തണുപ്പിക്കാൻ സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും സമീപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, പൗരത്വ നിയമത്തിൽ ഇത്രയും വലിയ ജനരോഷം പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബലിയൻ പ്രതികരിച്ചു.