കൊച്ചി: ഒബ്‌റോൺ മാളിൽ ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഹാഫ് പ്രൈസ് സെയിൽ ഇന്നുമുതൽ 29 വരെ നടക്കും. ഡിപ്പാർട്ട്‌മെന്റ് സ്‌റ്രോറുകൾ,​ ഫാഷൻ ആൻഡ് ആക്‌സസറീസ്,​ ബ്യൂട്ടി കെയർ,​ ഗ്രോസറി,​ ഫുഡ് ആൻഡ് ഗെയിമിംഗ്,​ വാച്ചുകൾ,​ ഫുട്‌വെയർ,​ സ്‌പോർട്‌സ് വെയർ,​ ഇലക്‌ട്രോണിക്‌സ്,​ ട്രാവൽ,​ ഗിഫ്‌റ്റുകൾ,​ കുട്ടികളുടെ ഉത്പന്നങ്ങൾ,​ ജുവലറി തുടങ്ങിയ വിഭാഗങ്ങളായി 300ലേറെ ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് മാൾ സെന്റർ മാനേജർ ജോജി ജോൺ പറഞ്ഞു.