military-

പൂനെ: സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടു സൈനികർ മരിച്ചു, അഞ്ചു പേർക്ക് പരുക്കേറ്റു. പാലക്കാട് കുത്തന്നൂർ സ്വദേശി ഹവിൽദാർ പി.കെ സഞ്ജീവൻ(29), മഹാരാഷ്ട്ര സ്വദേശി നായിക് വാഗ്മോഡെ ബി.കെ .എന്നിവരാണ് മരിച്ചത്. മിലിട്ടറി എൻജിനിയറിംഗ് കോളേജിലാണ് അപകടമുണ്ടായത്.

രാവിലെ 11.45ഓടെ ബെയ്‍ലി പാലം നിർമ്മിക്കാനുള്ള പരിശീലനത്തിനിടെയാണ് അപകടം. പാലത്തിന്റെ രണ്ട് പില്ലറുകൾ സൈനികർക്ക് മേൽ പൊളിഞ്ഞ് വീഴുകയായിരുന്നു. സഞ്ജീവനും നായിക് വാങ്മൊദേയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തിൽപരിക്കേറ്റ അഞ്ച് സൈനികരെ പൂണെയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് സൈനിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്