മാമാങ്കത്തിലെ ഉണ്ണിമായയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രാചി ടെഹ്‌ലാൻ. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്‌റ്റൻ പദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാൻ എന്ന ഡൽഹിക്കാരി. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു പ്രാചി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം തീർക്കുകയാണ് പ്രാചി. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകം ചർച്ചചെയ്യുന്നത്..
മാമാങ്കത്തിലെ ഉണ്ണിമായയിൽ നിന്ന് വേറിട്ട പ്രാചിയെയാണ് ചിത്രങ്ങളിൽ കാണാവുന്നത്.