പെൺമക്കളുള്ള അച്ഛന്മാർക്കിതാ ഒരു സന്തോഷ വാർത്ത. മറ്റുള്ളവരെ അപേക്ഷിച്ച് പെൺമക്കളുള്ള അച്ഛന് അയുസ് കൂടുതലാണെന്നാണ് പുതിയ പഠനത്തിലൂടെ വെളിപ്പെടുന്നത്. യാഗിലേണിയൻ സർവകലാശാലയിലെ വിദഗ്ധർ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത്. 4310 പേരെയാണ് പഠനവിധേയമാക്കിയത്. അമേരിക്കൻ ജേർണൽ ഓഫ് ഹ്യൂമൺ ബയോളജിയിൽ ഇക്കാര്യം പ്രസിദ്ധിച്ചരിച്ചിട്ടുണ്ട്.
അച്ഛന്റെ ആയുസും പെൺമക്കളും തമ്മിലുള്ള ബന്ധം അഭേദ്യമായ ബന്ധമുണ്ടെന്നാണ് പഠനത്തിന് ശേഷം വ്യക്തമാകുന്നത്. പഠനവിധേയമാക്കിയ 4310 പേരിൽ 2147 അമ്മമാരും 2162 അച്ഛന്മാരുമായിരുന്നു. മൊത്തം മക്കളുടെ എണ്ണമോ ആൺകുട്ടികളോ അച്ഛന്മാരിയെ യാതൊരു മാറ്റവും വരുത്തിയതായി കണ്ടില്ല. എന്നാൽ പെൺകുട്ടികളുടെ എണ്ണവും അച്ഛന്റെ അയുസ്സും തമ്മിൽ ബന്ധമുള്ളതായി ഇവർ കണ്ടെത്തുകയായിരുന്നു. എന്നാൽ അമ്മയുടെ ആയുസ്സും പെൺമക്കളും തമ്മിൽ യാതൊരു ബന്ധവുമുള്ളതായി തെളിയിക്കപ്പെട്ടില്ല.
അതേസമയം ആൺമക്കളും പെൺമക്കളും ഒരുപോലെ അമ്മയുടെ ആയുസിനേയും ആരോഗ്യത്തേയും നെഗറ്റീവായി ബാധിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. അതേസമയം ഈ പഠനത്തിന് മുമ്പ് അച്ഛന്മാരുടെ ആയുരാരോഗ്യവുമായി മക്കൾക്ക് എന്തെങ്കിലും തരത്തിൽ ബന്ധമുള്ളതായി അറിവില്ലായിരുന്നുവെന്നും പ്രസിദ്ധീകരണത്തിൽ പറയുന്നു. .