yechuri-

തിരുവനന്തപുരം : ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് മറുപടിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. "നമുക്ക് കാണാം..."എന്ന് മലയാളത്തിൽ അടിക്കുറിപ്പെഴുതിയാണ് യെച്ചൂരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കേരളം സോമാലിയക്ക് തുല്യമാണെന്ന് നിങ്ങളുടെ പ്രധാനമന്ത്രി മോദി ഒരിക്കൽ പറഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ ജനത്തെ പട്ടിണിക്കിട്ട് മോദിയുടെ തലതിരിഞ്ഞ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ബി.ജെ.പിക്ക് വേണ്ടത്. പക്ഷേ അത് ഒരിക്കലും നടക്കാതെ നിങ്ങളുടെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും യെച്ചൂരി കുറിച്ചു.

കേരളത്തില്‍ എൻ.പി.ആ‍ർ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെയാണ് ബി.ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. എൻ.പി.ആർ നടപ്പാക്കിയില്ലെങ്കിൽ റേഷൻ റദ്ദാക്കുമെന്നും പിണറായി വിജയനെ കൊണ്ടു തന്നെ ബി.ജെ.പി കേരളത്തിൽ എൻ.പി.ആ‍ർ നടപ്പാക്കിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.