പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ പൊലീസ് തടഞ്ഞുവെന്നാണ് പരാതി. പൊലീസ് അകാരണമായാണ് തടഞ്ഞതെന്ന് രഞ്ജു പറഞ്ഞു. അതേസമയം, തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനായാണ് മൂവരെയും തടഞ്ഞതെന്നും രേഖകൾ പരിശോധിച്ച് മൂവരെയും ദർശനത്തിനായി പോകാൻ അനുവദിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
നാൽപത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും. രാവിലെ 10 മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ. രാത്രി 10ന് ഹരിവരാസനം ചൊല്ലി നടയടക്കും. പിന്നെ 30 ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക. മണ്ഡലപൂജയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.