ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്ന ഉത്തർപ്രദേശിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇതുസംബന്ധിച്ച് 12 ജില്ലകളിൽ ഇന്റെർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി.ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങി 12 ജില്ലകളിലാണ് ഒരു ദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിറുത്തിവച്ചത്. പ്രതിഷേധക്കാരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ തുടരുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മറവില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കലാപം നടത്തിയ 1,113 പേര്‍ അറസ്റ്റിലായതായി ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങള്‍ നടത്തിയ 327 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,558 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളാണ് നടന്നത്. ഡിസംബര്‍ 10 മുതല്‍ നടന്ന അക്രമങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 288 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഉദ്യാഗസ്ഥർ പറയുന്നു.
അതേസമയം, ഉത്തർപ്രദേശിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജാമിയ വിദ്യാർത്ഥികൾ ഡൽഹിയിൽ ചാണക്യ പുരിയിലെ യു.പി ഭവൻ ഇന്ന് ഉപരോധിക്കും. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം. ഉപരോധത്തിന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സമരത്തിന് പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല.