അൽമാട്ടി (കസാഖിസ്ഥാൻ ): കസാഖിസ്ഥാനിലെ അൽമാട്ടി നഗരത്തിൽ യാത്ര വിമാനം തകർന്നു. തലസ്ഥാന നഗരമായ നൂർ-സുൽത്താനിലേക്ക് പോവുകയായിരുന്ന ബെക്ക് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒൻപത് പേർ മരിച്ചതായി പ്രാദേശിക വ്യോമയാന അധികൃതർ അറിയിച്ചു . 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
ടേക്ക് ഓഫ് സമയത്തു നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഇരുനില കെട്ടിടത്തിലേക്ക് തകർന്നു വീഴുകയായിരുന്നുവെന്നു കസ്ക്കിസ്ഥാൻ സിവിൽ ഏവിയേഷൻ കമ്മിറ്റി വ്യക്തമാക്കി. രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ടെന്നും അൽമാട്ടി എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനം തകരാറിലായതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിക്കും.
RT @CurtisSChin: DEVELOPING: A Bek Air passenger jet carrying 100 people has crashed into a building in Almaty, #Kazakhstan 🇰🇿; rescue operations underway
Video: pic.twitter.com/F0bGT9NFPZ— Jim Stevenson (@VOAStevenson) December 27, 2019