തിരുവനന്തപുരം ജില്ലയിലെ പഴകുറ്റി കഴിഞ്ഞ് ചെരുക്കൂര്‍കോണം എന്ന സ്ഥലം, ഇവിടെ ഒരു വീടിനോട് ചേര്‍ന്ന കിണറ്റില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് കുറച്ച് ചെറുപ്പക്കാര്‍ രാവിലെ തന്നെ വാവയെ വിളിച്ചു. സ്ഥലത്ത് എത്തിയ വാവയെ സ്വീകരിക്കാനായി, ആ നാട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിര. ഒരു കുന്നിന് മുകളിലാണ് ഈ സ്ഥലം. കുറച്ച് ദൂരം നടന്ന് വേണം സ്ഥലത്ത് എത്താന്‍. ഇതിനിടയില്‍ തൃശൂരില്‍ കിണറ്റില്‍ പാമ്പിനെ പിടികൂടാന്‍ ഇറങ്ങിയ ആള്‍ വീണ സംഭവത്തിന്റെ വിവാദത്തിന് വാവ മറുപടി നല്‍കി.
'തൃശൂർ ജില്ലയിലെ കിണറുകൾ പോലെയല്ല ഇത്. പത്തടിയോളം വീതിയുള്ള കിണറുകളല്ല തിരുവനന്തപുരത്ത് ഉള്ളത്. ഇവിടെ മൂന്നടി അല്ലെങ്കിൽ നാലടി സ്‌ക്വയറുകളാണ് ഉള്ളത്. കയറില്ലെങ്കിൽ പോലും കാൽ അപ്പുറവും ഇപ്പുറവും വച്ച് ഇറങ്ങിപ്പോകാൻ പറ്റുന്നതാണ് ഇത്. വിവാദം വന്നതിന്റെ പേരിൽ മാത്രം ഇതിന് കയർ ആവശ്യമില്ലെങ്കിൽ പോലും കയർ കെട്ടി സെയിഫായി ഇറങ്ങുന്നു'-വാവ സുരേഷ് പറഞ്ഞു.
ആയിരത്തോളം കിണറ്റിലിറങ്ങിയ വാവ, വഴുവഴുപ്പുള്ള അപകടം നിറഞ്ഞ കിണറ്റിലേക്ക് ഇറങ്ങി. മൂര്‍ഖന്റെ വാലില്‍ പിടിച്ചതും അത് നേരെ വെള്ളത്തിലേക്ക് ചാടി. തുടര്‍ന്ന് തിരുവനന്തപുരം മേലാറന്നൂറില്‍ പണി നടക്കുന്ന ഒരു വീട്ടിലെ കബോഡിനകത്ത് ഇരുന്ന പാമ്പിനെ പിടികൂടാനായി യാത്ര തിരിച്ചു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.