പറവ,കുമ്പളങ്ങി നൈറ്റ്സ്,വലിയ പെരുന്നാൾ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ഷെയ്ൻ നിഗം. അഭിയുടെ മകൻ എന്ന നിലയിൽ പ്രത്യേക ഇഷ്ടവും മലയാളികൾക്ക് താരത്തോട് ഉണ്ട്. എന്നാൽ ഷെയ്നിനെ ചുറ്റി വിവാദങ്ങൾ ഉണ്ടായപ്പോൾ നിരവധിയാളുകൾ വിമർശനവുമായെത്തി. അപ്പോൾ തന്നെ താങ്ങിനിർത്തിയത് ഉമ്മച്ചിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ.
ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഉമ്മച്ചിയെക്കുറിച്ച് വികാരാധീനനായിരിക്കുകയാണ് താരം. 'ഉമ്മച്ചി എന്റെ കൂടെ വളർന്ന് വന്നതാണ്. ഉമ്മച്ചിയുടെ ഇരുപത്തൊന്നാമത്തെ വയസിലാണ് ഞാൻ ജനിക്കുന്നത്. അവർ ലോകത്തെ കണ്ടേക്കുന്നത് എന്റെ കൂടെയാണ്. ഞാൻ തന്നെയാണ് ഉമ്മച്ചി. രണ്ട് ബോഡിയിലായിപ്പോയതിന്റെ വ്യത്യാസങ്ങളും ബുദ്ധിമുട്ടുകളുമേ ഉള്ളു'-ഷെയ്ൻ പറഞ്ഞു.