murder-case-thrissur

തൃശൂർ: തളിക്കുളത്ത് പിതാവിനെയും ബന്ധുവിനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തളിക്കുളം സ്വദേശികളായ ജമാൽ(60)​,​ ഭാര്യ സഹോദരി ഖദീജ(45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

കേസിൽ ജമാലിന്റെ മകൻ ഷഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഷഫീഖ് എന്നാണ് വിവരം