dileeep-

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തനിക്ക് അറിയാവുന്നതെല്ലം ഒരിക്കൽ തുറന്നുപറയുമെന്ന് നടൻ ദിലീപ്. കേസ് കോടതിയിൽ ആ?​തിനാൽ ഇപ്പോൾ ഒന്നും പറയാനാവില്ലെന്നും ചാനൽ അഭിമുഖത്തിൽ ദിലീപ് വ്യക്തമാക്കി.മഞ്ജു വാരിയരുമായി ഒരു ശത്രുതയുമില്ലെന്നും സിനിമ ആവശ്യപ്പെട്ടാൽ അവരുമായി ഒന്നിച്ച് അഭിനയിക്കുമെന്നും ദിലീപ്. പറഞ്ഞു.

ഡബ്ലിയു.സിുസിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ ആണെന്നും അവർക്കെല്ലാം നല്ലതുവരാൻ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. സിനിമയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.

‌നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും തന്റെ ജയില്‍ ജീവിതത്തെക്കുറിച്ചും ഏറെ പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് കോടതിയിലുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്.