rss

കാസർകോട്: നീലേശ്വരത്ത് രാജാസ് സ്കൂളിൽ ആർ.എസ്.എസ് നടത്തിയ പഥസഞ്ചലനം സി.പി.എം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിലേക്ക് നീങ്ങി. തുടർന്ന് സംഭവ സ്ഥലത്ത് പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. നേരത്തെ തന്നെ സ്കൂളിൽ പഥസഞ്ചലനം നടത്താനുള്ള തീരുമാനത്തിനെതിരെ സി.പി.എം രംഗത്തെത്തിയിരുന്നു.

ഇന്ന് പഥസഞ്ചലനം നടക്കുമ്പോൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നീലേശ്വരം ബസ് സ്റ്റാന്റിൽ വച്ച് പഥസഞ്ചലനം തടയുകയായിരുന്നു. പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങി. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഭവത്തിൽ 40 സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.