ചെന്നൈ: ചെന്നൈയിലെ എസ്.ആർ.എം സർവകലാശാലയിൽ ഇന്ന് നടക്കുന്ന പ്രത്യേക ബിരുദദാന സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പങ്കെടുക്കില്ല. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒാണററി ഡോക്ടറേറ്റ് സമ്മാനിക്കേണ്ടത് സിംഗ് ആയിരുന്നു. പൗരത്വ ഭേദതി ബില്ലുമായി ബന്ധപ്പെട്ട ചില പ്രധാന ചുമതലകൾ വന്നതുകൊണ്ടാണ് മന്ത്രി ചടങ്ങ് റദ്ദാക്കിയതെന്ന് സർവകലാശാലയുടെ വക്താവ് അറിയിച്ചു.

ഭക്ത കവയത്രിയായ ആണ്ടാളിനെക്കുറിച്ച് മോശമായി സംസാരിച്ച് ഹിന്ദുത്വ വികാരങ്ങൾ വ്രണപ്പെടുത്തിയ വൈരമുത്തുവിനെ ആദരിക്കുന്ന ചടങ്ങിൽ സിംഗ് പങ്കെടുക്കരുതെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.