yashwant-sinha-

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബി.ജെ.പി നേതാവും കേന്ദ്ര ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ 'തുക്ഡേ തുക്ഡേ' സംഘത്തിൽ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും യശ്വന്ത് സിൻഹ ട്വീറ്റ്ചെയ്തു.

രാജ്യത്തെ അക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്നും ഡൽഹിയിലെ 'തുക്‌ഡെ തുക്‌ഡെ' ഗ്യാംഗിനെ പാഠം പഠിപ്പിക്കാൻ സമയമായെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനാണ് യശ്വന്ത് സിൻഹ മറുപടി നൽകിയത്. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ 'തുക്‌ഡെ തുക്‌ഡെ' സംഘത്തിൽ രണ്ടുപേരുണ്ട്, ദുര്യോധനനും ദുശ്ശാസനനും. ഇരുവരും ബി.ജെ.പിയിലാണ്. ഇവരെ സൂക്ഷിക്കണം ഇങ്ങനെയായിരുന്നു യശ്വന്ത് സിൻഹയുടെ ട്വീറ്റ്.

The most dangerous tukde tukde gang in India consists of only two people, Duryodhan and Dusshashan. They are both in BJP. Beware of them.

— Yashwant Sinha (@YashwantSinha) December 27, 2019