danish-kaneria

ഇസ്ലാമാബാദ്: ഹിന്ദുവായതിനാൽ പാക് ക്രിക്കറ്റ് താരങ്ങൾ ഡാനിഷ് കനേരിയയോട് വിവേചനപരമായി പെരുമാറിയെന്ന ഷൈായ്ബ് അക്തറിന്റെ വെളിപ്പെടുത്തലുകൾ ശരിവച്ച് ഡാനിഷ് കനേരിയ രംഗത്ത്. അക്തർ പറഞ്ഞതെല്ലാം സത്യമാണ്. എന്നാൽ തന്റെ ജീവിതം ഇപ്പോൾ നല്ല രീതിയിലല്ല പോകുന്നതെന്നും കനേരിയ കൂട്ടിച്ചേർത്തു.

ഞാൻ ഒരു ഹിന്ദു ആയതിനാൽ എന്നോട് സംസാരിക്കാൻ പോലും സഹകളിക്കാർ തയ്യാറായില്ല. അവരുടെ പേരുകൾ ഞാൻ വെളിപ്പെടുത്തും. അന്ന് എനിക്ക് അത് തുറന്നു പറയാൻ ധൈര്യമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അതുചെയ്യുമെന്നും കനേരിയ പറഞ്ഞു. അതേസമയം പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനോട് കനേരിയ സഹായം അഭ്യർത്ഥിച്ചു. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പലരേയും സമീപിച്ചിരുന്നു. പാക്കിസ്ഥാനിലും പുറത്തുമുള്ള വ്യക്തികളോട് തന്റെ പ്രശ്നം പറഞ്ഞിരുന്നു. പക്ഷേ ആരുടേയും സഹായം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ കരിയറിൽ പാകിസ്ഥാനായി ചെയ്യാവുന്നതെല്ലാം താൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ ക്രിക്കറ്റർമാരുടെ പിന്തുണ തനിക്ക് ആവശ്യമാണെന്നും കനേരിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗെയിം ഓണ്‍ ഹായ്' എന്ന ക്രിക്കറ്റ് ഷോയിലാണ് അക്തർ കനേരിയ അനുഭവിച്ച വിവേചനത്തെ കുറിച്ച് അക്തർ വെളിപ്പെടുത്തിയത്. ഹിന്ദുവായതിനാൽ സഹതാരങ്ങൾ കനേരിയയോട് വിവേചനപരമായി പെരുമാറിയെന്നും ഒപ്പമിരുന്ന് ഭക്ഷണം ഭക്ഷണം കഴിക്കാൻ പോലും തയ്യാറായില്ലെന്നും അക്തർ പറഞ്ഞു.