ന്യൂഡൽഹി: ഇന്ത്യയിൽ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളിൽ തമിഴ്നാടിന് ഒന്നാം സ്ഥാനം. കേന്ദ്ര പേഴ്സണൽ മന്ത്രാലയം പുറത്ത് വിട്ട പട്ടികയിൽ കേരളം എട്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയും കർണാടകയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
വലിയ സംസ്ഥാനങ്ങൾ, വടക്ക് കിഴക്കൻ- മലയോര സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്ന് തട്ടുകളായി തിരിച്ചാണ് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണസംവിധാനങ്ങളെ വിലയിരുത്തിയത്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് തമിഴ്നാട്. വടക്കുകിഴക്കൻ-മലയോര വിഭാഗത്തിൽ ഹിമാചൽ പ്രദേശും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പോണ്ടിച്ചേരിയും ഒന്നാമതെത്തി. കാശ്മീരിനെ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നതിന് മുൻപുള്ള കണക്കുകളാണിത്.
ഭരണസംവിധാനം, സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വീകരിച്ച വിവിധ ഇടപെടലുകളുടെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് ഭരണ സൂചിക തയ്യാറാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ സംസ്ഥാനങ്ങളിലെ സദ്ഭരണത്തിന്റെ അവസ്ഥയെ വസ്തുനിഷ്ഠമായി വിലയിരുത്താൻ നിലവിൽ ഏകീകൃത സൂചികയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വലിയ സംസ്ഥാനങ്ങളും സ്കോറും
കേന്ദ്ര ഭരണപ്രദേശങ്ങളും സ്കോറും
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും സ്കോറും
,