ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ടണൽവ്യൂ മൈതാനത്ത് ആരംഭിച്ച ശിവഗിരി ഫെസ്റ്റ് കാർഷിക വ്യാവസായിക മേളയിലെ വൈദ്യുതി ബോർഡ് സ്റ്റാളിൽ ആറ്റിങ്ങൽ ഡിവിഷന് കീഴിലുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് അധിക കണക്ടഡ് ലോഡ് നിയമവിധേയമാക്കുന്നതിനും പേരിലും വിലാസത്തിലുമുള്ള പിഴവുകൾ തിരുത്തുന്നതിനും സൗകര്യമുണ്ടാകും. വൈദ്യുതി ബില്ലിന്റെ വിശദാംശങ്ങൾ, വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് എന്നിവ എസ്.എം.എസായി ലഭിക്കാൻ മൊബൈൽ ഫോൺ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യത്തിന് പുറമെ വൈദ്യുതി സംബന്ധമായ മറ്റു പരാതികൾ സ്വീകരിക്കുകയും ചെയ്യും.